20 ലക്ഷം ദിർഹം നിക്ഷേപിക്കാമോ, ഗോൾഡൻ വിസ റെഡി

സ്വന്തം ലേഖകൻ


ദുബൈ എമി​റേറ്റിൽ 20ലക്ഷം ദിർഹവും അതിൽ കൂടുതലും ആസ്തിയുള്ള നിക്ഷേപകർക്ക്​ ഒക്ടോബർ മുതൽ ഗോൾഡൻ വിസ അനുവദിക്കും.
നിക്ഷേപകർക്ക്​ ഗോൾഡൻ വിസാ വാഗ്​ദാനവുമായി അധികൃതർ. നിക്ഷേപകരെ ദുബൈയിലേക്ക്​ കൂടുതലായി ആകർഷിക്കുകയാണ്​ ഗോൾഡൻ വിസ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത് 


ദുബൈ: ദുബൈയിൽ കൂടുതൽ നിക്ഷേപകർക്ക്​ ഗോൾഡൻ വിസാ വാഗ്​ദാനവുമായി അധികൃതർ. ദുബൈ എമി​റേറ്റിൽ 20ലക്ഷം ദിർഹവും അതിൽ കൂടുതലും ആസ്തിയുള്ള നിക്ഷേപകർക്ക്​ ഒക്ടോബർ മുതൽ ഗോൾഡൻ വിസ അനുവദിക്കും. വിവിധ നിർമാണ കമ്പനികൾ കൂടുതൽ ആസ്തികൾ വിൽക്കാനായി ഒരുങ്ങുന്ന സാഹചര്യത്തിലാണ്​​ ഗോൾഡൻ വിസയുടെ വിപുലീകരണം.

നിക്ഷേപകരെ ദുബൈയിലേക്ക്​ കൂടുതലായി ആകർഷിക്കുകയാണ്​ ഗോൾഡൻ വിസ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്​. പുതുതായി അവതരിപ്പിക്കുന്ന ഗ്രീൻവിസകളും മൾടിപ്​ൾ എൻട്രി വിസയും അടുത്ത മാസം മൂന്ന്​ മുതൽ നടപ്പിലാകും. ഇതിൻറെ അനുബന്ധമായാണ്​ കൂടുതൽ​ നിക്ഷേപകർക്ക്​ ഗോൾഡൻ വിസ അനുവദിക്കുന്നത്​.​ നിലവിൽ അഞ്ചു വർഷ കാലാവധിയുള്ള ഗ്രീൻവിസക്കും മൾടിപ്​ൾ എൻട്രി വിസക്കും മികച്ച പ്രതികരണമാണുളളത്​..

സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി നൽകുന്നതാണ് ഗ്രീൻവിസ. സ്വയം തൊഴിൽ, ഫ്രീലാൻസ് ജോലികൾ, വിദ്ഗധതൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും അഞ്ച്​ വർഷത്തെ ഗ്രീൻവിസ നൽകുക. രണ്ടുവർഷവും മൂന്ന്​ വർഷവും മാത്രം ലഭിച്ചിരുന്ന വിസകൾ അഞ്ചുവർഷത്തേക്ക്​ ലഭിക്കുന്നത്​
.

Share this Article