യു.എ.ഇ ഫാഷൻ ലോകത്തെ വൻകിട ഹബ്ബ്: മെഗാൻ ഹെസ്

സ്വന്തം ലേഖകൻ


ലോകമെമ്പാടുമുള്ള എഴുത്തുകാരെയും വായനക്കാരെയും കൂട്ടിയോജിപ്പിക്കുന്ന ഷാർജ പുസ്തകോത്സവം ലോകത്തിന് മാതൃകയാണെന്നും വാഴ്ത്തപ്പെടേണ്ടതാണെന്നും മെഗാൻ ഹെസ് പറഞ്ഞു. ഉയർന്ന ഫാഷൻ ഡിസൈനർമാർക്കും ലക്ഷ്വറി ബ്രാൻഡുകൾക്കുമായി പ്രവർത്തിക്കുന്ന ഒരു ഓസ്ട്രേലിയൻ ഫാഷൻ ചിത്രകാരിയാണ് മേഗൻ. 2008-ൽ ഹെസ് ന്യൂയോർക്ക് ടൈംസിന്റെ ഒന്നാം നമ്പർ വിൽപന പുസ്തകമായ 'സെക്‌സ് ആൻഡ് ദി സിറ്റി' ക്ക് വേണ്ടി ചിത്രങ്ങൾ വരച്ചു. ലോകത്തിലെ ചില മുൻനിര ഫാഷൻ, ഇന്റീരിയർ പ്രസിദ്ധീകരണങ്ങൾക്കും ലോകമെമ്പാടുമുള്ള പരസ്യ കാമ്പയിനുകൾക്കും ചിത്രങ്ങൾ തയ്യാറാക്കുന്നു. ന്യൂയോർക്ക് മുതൽ ടോക്കിയോ വരെയുള്ള സ്വകാര്യ ആർട്ട് കമ്മീഷനുകളിലും ഹെസിന്റെ സിഗ്‌നേച്ചർ ശൈലി കാണാം.


ഷാർജ: ഇമാറാത്തിന്റെ സൗന്ദര്യ സങ്കൽപം ലളിതവും സുന്ദരവുമാണെന്ന് ലോക പ്രശസ്ത ഫാഷൻ ഇല്ലുസ്‌ട്രേറ്റർ മെഗാൻ ഹെസ് പറഞ്ഞു.  ലോകത്തൊരിടത്തും കാണാത്ത വസ്ത്ര വൈവിധ്യവും ഫാഷനുമാണ് യുഎഇയിലുള്ളത്. ഫാഷൻ ഡിസൈൻ മേഖല അതിവിശാലമാണെന്ന് ഡിസൈനറും എഴുത്തുകാരിയുമായ മെഗാൻ പറഞ്ഞു. ലോകമെമ്പാടുമുള്ള എഴുത്തുകാരെയും വായനക്കാരെയും കൂട്ടിയോജിപ്പിക്കുന്ന ഷാർജ പുസ്തകോത്സവം ലോകത്തിന് മാതൃകയാണെന്നും വാഴ്ത്തപ്പെടേണ്ടതാണെന്നും മെഗാൻ ഹെസ് പറഞ്ഞു. ഉയർന്ന ഫാഷൻ ഡിസൈനർമാർക്കും ലക്ഷ്വറി ബ്രാൻഡുകൾക്കുമായി പ്രവർത്തിക്കുന്ന ഒരു ഓസ്ട്രേലിയൻ ഫാഷൻ ചിത്രകാരിയാണ് മേഗൻ. 2008-ൽ ഹെസ് ന്യൂയോർക്ക് ടൈംസിന്റെ ഒന്നാം നമ്പർ വിൽപന പുസ്തകമായ 'സെക്‌സ് ആൻഡ് ദി സിറ്റി' ക്ക് വേണ്ടി ചിത്രങ്ങൾ വരച്ചു. ലോകത്തിലെ ചില മുൻനിര ഫാഷൻ, ഇന്റീരിയർ പ്രസിദ്ധീകരണങ്ങൾക്കും ലോകമെമ്പാടുമുള്ള പരസ്യ കാമ്പയിനുകൾക്കും ചിത്രങ്ങൾ തയ്യാറാക്കുന്നു. ന്യൂയോർക്ക് മുതൽ ടോക്കിയോ വരെയുള്ള സ്വകാര്യ ആർട്ട് കമ്മീഷനുകളിലും ഹെസിന്റെ സിഗ്‌നേച്ചർ ശൈലി കാണാം.

.

Share this Article