യുഎഇയില്‍ ബിസിനസ് തുടങ്ങാന്‍ ഒരു വര്‍ഷം ശമ്പളത്തോടെ അവധി

സ്വന്തം പ്രതിനിധി



ദുബൈ: യുഎഇയിലെ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് തുടങ്ങാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഒരു വര്‍ഷത്തേക്ക് അവധി നല്‍കും. ഇക്കാലയളവില്‍ സര്‍ക്കാര്‍ ജോലിയിലെ പകുതി ശമ്പളവും നല്‍കുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രഖ്യാപനത്തില്‍ പറയുന്നു.

കൂടുതല്‍ സ്വദേശികളെ സംരംഭകരാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍. സംരംഭങ്ങള്‍ തുടങ്ങാനുള്ള അവധി ഉപയോഗിക്കുമ്പോള്‍ അവരുടെ സര്‍ക്കാര്‍ ജോലിയും നിലനിര്‍ത്താമെന്നതാണ് പ്രധാന ആകര്‍ഷണം. വ്യാഴാഴ്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 
.

Share this Article