ഗായകന്‍ ഗോപി സുന്ദറിന് യുഎഇ ഗോള്‍ഡന്‍ വിസ

സ്വന്തം ലേഖകൻ


ദുബൈയിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഇസിഎച്ച് ഡിജിറ്റൽ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. അമൃത സുരേഷ് നേരത്തെ ഗോള്‍ഡന്‍ വിസ കൈപറ്റിയിരുന്നു

ദുബൈ: സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഗോപി സുന്ദറിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഗായിക അമൃത സുരേഷിനൊപ്പം എത്തിയാണ് ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് നിന്നും സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം ഗോള്‍ഡന്‍ വിസ കൈപ്പറ്റിയത്. അമൃത സുരേഷ് നേരത്തെ ഗോള്‍ഡന്‍ വിസ കൈപറ്റിയിരുന്നു.

നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര സംഗീത മേഖലയില്‍ നിന്നും വലിയൊരു വിഭാഗം താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ഇസിഎച്ഛ് ഡിജിറ്റല്‍ മുഖേനയായിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
.

Share this Article