ഗോൾഡൻ വിസ തുടർക്കഥയാക്കി ഇ.സി.എച്ച്; നടൻ കെ.ബി ഗണേഷ് കുമാറും ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ


നേരത്തെ മലയാളത്തിലെ ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ ഗോൾഡൻ വീസയുടെ  കടലാസുപണികൾ നടത്തിയ ഇസിഎച് ഡിജിറ്റൽ മുഖേനയായിരുന്നു ഗണേഷ് കുമാറിന് വീസ ലഭിച്ചത്. ഇസിഎച് ഡിജിറ്റലിൻ്റെ ഓഫീസിൽ നടന്ന ചടങ്ങിൽ  ഭാര്യ ബിന്ദുവിനോടൊപ്പം എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് വീസ പതിച്ച എമിറേറ്റ്സ് ഐഡി അദ്ദേഹം ഏറ്റുവാങ്ങി.

ദുബൈ: മലയാളത്തിലെ താരനിരക്കും സെലിബ്രിറ്റികൾക്കും കലാകാരന്മാർക്കും യു.എ.ഇ ഗോൾഡൻ വിസ സമ്മാനിക്കാൻ പ്രയത്നിക്കുന്ന ഇ.സി.എച്ച്, ഏറ്റവുമൊടുവിൽ നടനും മുൻ മന്ത്രിയുമായ കെ.ബി ഗണേഷ് കുമാറും ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഏറ്റവും കുടുതൽ ഗോൾഡൻ വിസ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങർ പൂർത്തീകരിച്ച് ദുബൈയിലെ ഏക സർക്കാർ അംഗീകൃത സേവനദാതാക്കളെന്ന ബഹുമതിക്കരികിലാണ് ഇപ്പോൾ ഇ.സി.എച്ച് ഡിജിറ്റൽ.

നേരത്തെ മലയാളത്തിലെ ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ ഗോൾഡൻ വീസയുടെ  കടലാസുപണികൾ നടത്തിയ ഇസിഎച് ഡിജിറ്റൽ മുഖേനയായിരുന്നു ഗണേഷ് കുമാറിന് വീസ ലഭിച്ചത്. ഇസിഎച് ഡിജിറ്റലിൻ്റെ ഓഫീസിൽ നടന്ന ചടങ്ങിൽ  ഭാര്യ ബിന്ദുവിനോടൊപ്പം എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് വീസ പതിച്ച എമിറേറ്റ്സ് ഐഡി ഏറ്റുവാങ്ങി.



തൻ്റെ ഗോൾഡൻ വീസ മറുനാടൻ മലയാളികൾക്ക് സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. കലാകാരനെന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും യുഎഇ സർക്കാർ തനിക്ക് സ്നേഹത്തോടെ നൽകിയ അംഗീകാരമായി ഞാനിതിനെ കാണുന്നു. പ്രവാസി മലയാളികൾ എല്ലാവരും ഇതിലൂടെ അംഗീകരിക്കപ്പെട്ടതായി കരുതുന്നു. നേരത്തെ യുഎഇ റസിഡൻ്റ് വീസ ഉള്ള എനിക്ക് 10 വർഷത്തെ വീസ തന്നതിൽ ഇവിടുത്തെ ഭരണാധികാരികളോട് നന്ദി പറയുന്നു. ബിസിനസുകാർക്കും വിവിധ മേഖലകളിൽ പ്രതിഭ പ്രകടിപ്പിക്കുന്ന കലാകാരന്മാർക്കുമെല്ലാം ഗോൾഡൻ വീസ നൽകുന്നത് ഇവിടുത്തെ സർക്കാരിൻ്റെ ബുദ്ധിയായിട്ടാണ് കാണുന്നത്. കൂടുതൽ ബിസിനസുകാരെ രാജ്യത്തേയ്ക്ക് ആകർഷിച്ച് നിക്ഷേപം നടത്തിക്കാനും അതുവഴി രാജ്യത്തിന് കൂടുതൽ വളർച്ച കൈവരിക്കാനുമുള്ള വളരെ പ്രായോഗികവും ആധുനികവുമായ നീക്കമാണിത്. 



വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വീസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വീസകള്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പിന്നീട്  ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വീസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
.

Share this Article