അമ്പരപ്പിക്കുന്ന ഉത്പന്നങ്ങളുമായി ആഫ്രിക്ക

സ്വന്തം ലേഖകൻ


രാസവസ്തുക്കൾ ഒന്നും ചേർക്കാതെ മരങ്ങളിൽ നിന്നും സസ്യങ്ങളിൽ നിന്നും നിർമ്മിക്കുന്നതാണെന്ന് അവർ സാക്ഷ്യപ്പെടുത്തി തരുന്നുമുണ്ട്. വിവിധ തരം കുന്തിരിക്കവും അതിന്റെ ഔഷധഗുണങ്ങളും ബോധ്യപ്പെടുത്തിയാണ് വ്യാപാരം. മൃഗങ്ങളുടെ കൊമ്പുകൾ, മരങ്ങൾ, പ്ലാസ്റ്റിക്, ഇരുമ്പ് കമ്പികൾ തുടങ്ങിയ കൊണ്ട് നിർമ്മിച്ചിരിക്കുന്ന കളിപ്പാട്ടങ്ങളും വീട്ടുപകരണങ്ങളും ആഫ്രിക്കൻ പവലിയനിൽ മാത്രമുള്ള കാഴ്ചയാണ്. ആഫ്രിക്കൻ പവലിയൻ സൂക്ഷമായി നിരീക്ഷിച്ചാൽ പ്രകൃതി വിഭവങ്ങൾ അതിന്റെ തനതായ രീതിയിൽ കുടിൽ വ്യവസായമായി ഉപയോഗിക്കുന്ന മറ്റു ഭൂഗണ്ഡങ്ങൾ ഇല്ലെന്ന് തന്നെ പറയാനാവും. ആഫ്രിക്കൻ രാജ്യങ്ങളിലെ പാരമ്പര്യ വസ്ത്രങ്ങൾ, പണ്ട് കാലത്ത് അവർ മൃഗവേട്ടക്കായി ഉപയോഗിച്ചിരുന്ന മാസ്‌കുകൾ, ആയുധങ്ങൾ തുടങ്ങിയ വാങ്ങാൻ ആളുകൾ ആഫ്രിക്കൻ സ്റ്റാളുകളിലെത്തുന്നുണ്ട്


ദുബൈ: ഗ്ലോബൽ വില്ലേജിലെ ആഫ്രിക്കൻ പവലിയനിൽ കയറിയാൽ സു​ഗന്ധദ്രവ്യങ്ങളുടെ ലോകത്ത് എത്തിയ പ്രതീതിയാണ് 
 പ്രകൃതി വിഭവങ്ങളിൽ നിന്നുള്ള സൗന്ദര്യവർധക ലേപനങ്ങളും സോപ്പുകളും വസ്തുക്കളും വേണോ. വേറെ എവിടെയും പോവേണ്ടതില്ല. കൂടാതെ ആഫ്രിക്കൻ പവലിയൻ നിറങ്ങൾ കൊണ്ടും കരകൗശല വസ്തുക്കൾ കൊണ്ടും സമ്പന്നമാണ്. ഇത്രയധികം വൈവിധ്യമാർന്ന കരകൗശല വസ്തുക്കൾ മറ്റൊരു രാജ്യത്തിന്റെ പവലിയനിലും കാണാൻ കഴിയില്ല. ഇവിടെ വിൽപനക്കുള്ള സൗന്ദര്യവർധക വസ്തുക്കൾ കുടിൽ വ്യവസായമായി നിർമ്മിക്കുന്നതാണ്. രാസവസ്തുക്കൾ ഒന്നും ചേർക്കാതെ മരങ്ങളിൽ നിന്നും സസ്യങ്ങളിൽ നിന്നും നിർമ്മിക്കുന്നതാണെന്ന് അവർ സാക്ഷ്യപ്പെടുത്തി തരുന്നുമുണ്ട്. വിവിധ തരം കുന്തിരിക്കവും അതിന്റെ ഔഷധഗുണങ്ങളും ബോധ്യപ്പെടുത്തിയാണ് വ്യാപാരം. മൃഗങ്ങളുടെ കൊമ്പുകൾ, മരങ്ങൾ, പ്ലാസ്റ്റിക്, ഇരുമ്പ് കമ്പികൾ തുടങ്ങിയ കൊണ്ട് നിർമ്മിച്ചിരിക്കുന്ന കളിപ്പാട്ടങ്ങളും വീട്ടുപകരണങ്ങളും ആഫ്രിക്കൻ പവലിയനിൽ മാത്രമുള്ള കാഴ്ചയാണ്. ആഫ്രിക്കൻ പവലിയൻ സൂക്ഷമായി നിരീക്ഷിച്ചാൽ പ്രകൃതി വിഭവങ്ങൾ അതിന്റെ തനതായ രീതിയിൽ കുടിൽ വ്യവസായമായി ഉപയോഗിക്കുന്ന മറ്റു ഭൂഗണ്ഡങ്ങൾ ഇല്ലെന്ന് തന്നെ പറയാനാവും. ആഫ്രിക്കൻ രാജ്യങ്ങളിലെ പാരമ്പര്യ വസ്ത്രങ്ങൾ, പണ്ട് കാലത്ത് അവർ മൃഗവേട്ടക്കായി ഉപയോഗിച്ചിരുന്ന മാസ്‌കുകൾ, ആയുധങ്ങൾ തുടങ്ങിയ വാങ്ങാൻ ആളുകൾ ആഫ്രിക്കൻ സ്റ്റാളുകളിലെത്തുന്നുണ്ട്. ചില സുഗന്ധലേപനങ്ങൾ സ്റ്റാളുകളിൽ തന്നെ തത്സമയം നിർമിച്ചു നൽകുന്നു എന്ന സവിശേഷതയുമുണ്ട്.


വിടുത്തെ കച്ചവടക്കാരിൽ പത്ത് വർഷത്തിലേറെയായി എത്തുന്നവരാണ് കൂടുതലും. സ്വന്തമായി നിർമിക്കുന്ന സുഗന്ധ ലേപനങ്ങളുടെയും പ്രത്യേക ഔഷധങ്ങളുടെയും കട നടത്തുന്ന സുഡാൻ സ്വദേശിനി അഫാഫ കഴിഞ്ഞ 15 വർഷമായി ഇവിടെയുണ്ട്. ഗ്ലോബൽ വില്ലേജിലെ കച്ചവടം സാമ്പത്തിക നേട്ടം മാത്രമല്ല, തങ്ങളുടെ നാടിനെയും സവിശേഷമായ കരകൗശല വസ്തുക്കളെയും മറ്റു ഉത്പന്നങ്ങളെയും ലോകത്തിന് കാണിച്ച് കൊടുക്കാനുള്ള അപൂർവാവസരമാണ് തനിക്ക് ലഭിക്കുന്നതെന്ന് അവർ മനോരമ ഒാൺലൈനോട് പറഞ്ഞു. അഫാഫയ്ക്ക് അറബിക് മാത്രമേ വശമുള്ളൂ. ഇതര രാജ്യക്കാരായ ഉപയോക്താക്കളുമായി ആശയ വിനിയമം നടത്താൻ സഹായിയായി മകൾ മേഴ്സിയുമുണ്ട്. ആരോഗ്യമുള്ള കാലത്തോളം ഗ്ലോബൽ വില്ലേജിലെത്തണമെന്ന് തന്നെയാണ് ഇരുവരുടെയും ആഗ്രഹം.


.

Share this Article