ദുബൈ ജൈടെക്സിന്​ തിങ്കളാഴ്​ച തുടക്കം; ലക്ഷം സന്ദർശകർ മേളക്ക് എത്തും

സ്വന്തം ലേഖകൻ


'എന്‍റർ ദി നെക്സ്റ്റ്​ ഡിജിറ്റൽ യൂനിവേഴ്​സ്​' എന്ന പ്രമേയത്തിലാണ്​ 42 ആം എഡിഷൻ അരങ്ങേറുക​. ഏറ്റവും പുതിയ ട്രെൻഡായ മെറ്റാവേഴ്​സിനെ കുറിച്ച്​ അറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്ക്​ മികച്ചൊരു അവസരം കൂടിയായിരിക്കും ജൈടെക്സ്. ചൈനീസ് ​കമ്പനിയായ ഇവിടോൾ അവതരിപ്പിക്കുന്ന പറക്കും കാറായിരിക്കും​ഇത്തവണ മറ്റൊരു ആകർഷണം

ദുബൈ: ജൈടെക്സ്​ മേളക്ക്​ തിങ്കളാഴ്ച ദുബൈ വേൾഡ് ​ട്രേഡ് ​സെന്‍ററിൽ തുടക്കം. ഈ മാസം 14 വരെ നീണ്ടുനിൽക്കുന്ന ഷോയിൽ 5000ഓളം സ്ഥാപനങ്ങൾ അണിനിരക്കും. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളിലായാണ്​പരിപാടി നടക്കുക.

സംഗീതം, ഫാഷൻ, സ്പോർട്സ്, ബിസിനസ്​തുടങ്ങിയ ​മേഖലകളിലെ ആധുനീക സാ​ങ്കേതിക വിദ്യകളുടെ മികച്ച കേന്ദ്രമായിരിക്കുംജൈടെക്സ്​. 'എന്‍റർ ദി നെക്സ്റ്റ്​ഡിജിറ്റൽ യൂനിവേഴ്​സ്​' എന്ന പ്രമേയത്തിലാണ്​ 42 ആം എഡിഷൻ അരങ്ങേറുക​. 90ൽ അധികം രാജ്യങ്ങളിൽനിന്നുള്ളവർ പ​ങ്കെടുക്കും. ബ്ലോക്ക് ​ചെയിൻ, ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ്​സ്​, ഓഗ്​മന്‍റ്​റിയാലിറ്റി, റി​മോട്ട്​വർക്ക്​ആപ്​, ഡിജിറ്റൽ എക്കോണമി, ക്രിപ്​റ്റോ കറൻസി, കോഡിങ്​ തുടങ്ങിയവയെല്ലാം ജൈടെക്​സിൽ ചർച്ചയാകും. 170 രാജ്യങ്ങളിലെ ലക്ഷം സന്ദർശകരെയാണ് ​പ്രതീക്ഷിക്കുന്നത്​.

ഏറ്റവും പുതിയ ട്രെൻഡായ മെറ്റാവേഴ്​സിനെ കുറിച്ച്​bഅറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അവസരം കൂടിയായിരിക്കും ജൈടെക്സ്​. 17 സമ്മേളനങ്ങള്‍, 800ഓളം പ്രഭാഷണങ്ങള്‍, പഠനങ്ങള്‍, ശില്‍പശാലകള്‍ എന്നിവ അരങ്ങേറും. വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന്​ മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും നേതാക്കളും മേളക്കെത്തും.

ചൈനീസ് ​കമ്പനിയായ ഇവിടോൾ അവതരിപ്പിക്കുന്ന പറക്കും കാറായിരിക്കും​ഇത്തവണ മറ്റൊരു ആകർഷണം. ടെക്​ കമ്പനിയായ എക്സ്​പെങ്ങും ഇ.വി മാനുഫാക്​ചററുമാണ് ​പറക്കും കാർ വികസിപ്പിച്ചത്​. കുത്തനെ പറന്നുയരാൻ ഇ കാറിന്​കഴിയും. ദുബൈ ചേംബർ ഓഫ് ​കൊമേഴ്​സിന്‍റെ പിന്തുണയോടെയാണ്​ കാർ വികസിപ്പിച്ചത്​.
.

Share this Article